മലയാളിയെ അപമാനിച്ച അര്‍ണബ് ഗോസ്വാമിക്ക് പത്ത് കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

Posted on: August 30, 2018 2:48 pm | Last updated: August 30, 2018 at 2:48 pm
SHARE

കൊച്ചി: പ്രളയദുരന്തത്തല്‍പെട്ട് നട്ടം തിരിയുന്ന കേരളത്തെ ചാനല്‍ ചര്‍ച്ചക്കിടെ അപമാനിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്. മലയാളികളെ അപമാനിച്ച അര്‍ണബ് മാപ്പ് പറയണമെന്നും മാനനഷ്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ നല്‍കണമെന്നുമാണ് സിപിഎം നേതാവ് പി ശശി അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

പ്രളയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് അര്‍ണബ് മലയാളികളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. എവിടെനിന്നോ പണം വാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍ എന്ന തരത്തിലായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. പരാമരശം വന്‍ വിവാദമാകുകയും സോഷ്യല്‍ മീഡിയയില്‍ അര്‍ണബിനെ ആളുകള്‍ പൊങ്കാലയിടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here