ചെന്നൈ: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിംഗ് ജഡ്ജിമാര്‍ക്കും പ്രത്യേക ലൈന്‍ ഒരുക്കണമെന്ന് ദേശീയ പാത അതോറിറ്റിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച് ഉടന്‍ സര്‍ക്കുലര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ടോള്‍ പ്ലാസകളില്‍ വിഐപികളുടെയും ജഡ്ജിമാരുടെയും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത് നിരാശാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
സിറ്റിംഗ് ജഡ്ജിമാര്‍ക്ക് വരെ പലപ്പോഴും 10 മുതല്‍ 15 മിനുട്ട് വരെ ടോള്‍ പ്ലാസയില്‍ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് ജഡ്ജിമാരായ ഹുലുവാദി ജി രമേശ്, എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബഞ്ച് ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വിഷയം ഗൗരവത്തിലെടുക്കുകയും ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
ടോള്‍ പ്ലാസകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.