ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Posted on: August 29, 2018 9:00 pm | Last updated: August 30, 2018 at 12:22 pm
SHARE

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിലെ വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തല്‍ക്കാല്‍ത്തേക്ക് അനുമതി നല്‍കരുതെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അവ തടസ്സപ്പെടുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ദുരന്തമുണ്ടായ പല സ്ഥലങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടം ഒഴിവാക്കുവാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇടപെടല്‍. എവിടെയെല്ലാം കെട്ടിടങ്ങള്‍ നീര്‍മിക്കാം എന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here