പ്രളയം: ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട സര്‍വേയര്‍ അറസ്റ്റില്‍

Posted on: August 29, 2018 6:02 pm | Last updated: August 30, 2018 at 12:54 pm
SHARE

കൊച്ചി: പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെട്ട ഇന്‍ഷൂറന്‍സ് സര്‍വേയര്‍ അറസ്റ്റില്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സര്‍വേയറായ ആന്ധ്രാപ്രദേശ് സ്വദേശി ഉമ മഹേശ്വര റാവുവാണ് കൊച്ചിയില്‍ അറസ്റ്റിലായത്.

പ്രളയത്തില്‍ ബിസിനസ് നശിച്ചവര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ ഇയാള്‍ കോഴ ആവശ്യപ്പെടുകയായിരുന്നു. നഷ്ടപരിഹാരമായി ലഭിക്കാന്‍ സാധ്യതയുള്ള തുകയുടെ 40 ശതമാനം മുന്‍കൂറായി നല്‍കണമെന്നായിരുന്നു ആവശ്യം. തന്നില്ലെങ്കില്‍ നഷ്ടക്കണക്ക് ഇന്‍ഷൂറന്‍സ് കമ്പനിക്ക് അയക്കില്ലെന്ന ഭീഷണിയും ഇയാള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here