Connect with us

National

കേന്ദ്ര ജീവനക്കാരുടെ ഡിഎയും ഡിആറും രണ്ട് ശതമാനം വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയും, ഡിആറും രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1.1 കോടി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനംലഭിക്കും.

വര്‍ധനവിലൂടെ ഖജനാവിന് പ്രതിവര്‍ഷം 6,112.20 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാകുക. പുതുക്കിയ നിരക്കിന് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.

നിലവില്‍ 7 ശതമാനമാണ് ഡിഎ നിരക്ക്.

Latest