Connect with us

National

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബേങ്കിനായി 635 കോടി രൂപകൂടി അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബേങ്കിനായി 635 കോടി രൂപകൂടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബേങ്കിനായി നേരത്തെ 800 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് 635 കോടി രൂപ നല്‍കുന്നത്. ബേങ്കിനായുള്ള പുതുക്കിയ എസ്റ്റിമേറ്റ് 1,435 കോടി രൂപയാണെന്ന് കേന്ദ്ര മന്ത്രി മനോജ് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ അധികമായി അനുവദിച്ച 635 കോടി രൂപയില്‍ 400 കോടി സാങ്കേതിക ചിലവിലേക്കാണ്. ബാക്കി വരുന്ന 235 കോടി രൂപ മാനവ വിഭവശേഷിക്കുമായും ചിലവഴിക്കും. സെപ്തംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബേങ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും സിന്‍ഹ പറഞ്ഞു.