ജലന്തര്‍ ബിഷപ്പിനെതിരെ പീഡന കേസ് നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ നീക്കമെന്ന് പരാതി

Posted on: August 29, 2018 12:32 pm | Last updated: August 29, 2018 at 6:02 pm
SHARE

കുറുവിലങ്ങാട്: ജലന്തര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ മഠത്തിലെ ജീവനക്കാരന്റെ സഹായത്തോടെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുമാറ്റി കന്യാസ്ത്രീയ അപായപ്പെടുത്താന്‍ അസം സ്വദേശിയും മഠത്തിലെ സഹായിയുമായ പിന്റുവിന് നിര്‍ദേശം നല്‍കിയെന്നാണ് പരാതി.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സന്തതസഹചാരിയായ വൈദികന്‍ ലോറന്‍സ് ചുട്ടുപ്പറമ്പിലിന്റെ സഹോദരന്‍ തോമസ് ചുട്ടുപ്പറമ്പിലാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്റു തന്നെ മറ്റ് കന്യാസ്ത്രീകളോട് ഇക്കാര്യം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുറുവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കന്യാസ്ത്രീ ആരോപണമുന്നയിച്ച ഘട്ടത്തില്‍ മുതല്‍ തോമസ് ചുട്ടുപ്പറമ്പില്‍ നിര്‍ദേശങ്ങള്‍ നല്‍കി തന്നെ സമ്മര്‍ദത്തിലാക്കുകയായിരുന്നുവെന്നും പിന്റു വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here