Connect with us

Kerala

പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതല്ല; അതി ശക്തമായ മഴ: കേന്ദ്ര ജല കമ്മിഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരന്തത്തിന് കാരണം അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതല്ലെന്നും അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴയാണെന്നും കേന്ദ്ര ജല കമ്മിഷന്‍. കൈയേറ്റങ്ങളും തെറ്റായ വികസന പദ്ധതികളും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയാണ് ദുരന്തത്തിന് വഴിവെച്ചത്. മഴയെത്തുടര്‍ന്ന് അണക്കെട്ടുകള്‍ അതിവേഗത്തില്‍ നിറഞ്ഞു.കേരളത്തിന്റെ ഭൂപ്രക്യതിക്കും ഇതില്‍ പങ്കുണ്ട്. നൂറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രളയമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.

പ്രളയം സര്‍ക്കാര്‍ സ്യഷ്ടിയാണെന്നും മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതാണ് ദുരന്തത്തിന് വഴി വെച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഡാമുകള്‍ ഒറ്റയടിക്ക് തുറന്നതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദഹം ആവശ്യപ്പെട്ടിരുന്നു.. ഇതിന് പിന്നാലെയാണ് പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതല്ലെന്ന വെളിപ്പെടുത്തലുമായി ജല കമ്മിഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

Latest