Connect with us

National

കശ്മീരില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു; ഏറ്റ്മുട്ടല്‍ തുടരുന്നു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സൈന്യുവുമായുണ്ടായ ഏറ്റ് മുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യം മുനിവാര്‍ഡ് ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റ്മുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റ്മുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്.