Connect with us

Kerala

പ്രളയ ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

കൊച്ചി: കേരളത്തിലെ പ്രളയ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡാം തുറന്നുവിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്കില്ലെന്നും അദ്ദഹേ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ കേരളത്തലെത്തിയത് പ്രളയത്തില്‍പ്പെട്ട ജനങ്ങളുടെ ദുരിതം നേരിട്ട് കാണാനും അവര്‍ക്കൊപ്പം നില്‍ക്കാനുമാണ്.

പുനരധിവാസത്തെക്കുറിച്ച് ജനങ്ങളില്‍ വേവലാതിയുണ്ട്. സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടെന്ന തോന്നല്‍ അവര്‍ക്കുണ്ടാകണം. കൗണ്‍സിലിങ് ആവശ്യമായവര്‍ക്ക് അത് നല്‍കണം. പ്രഖ്യാപിച്ച 10,000 രൂപ ഉടന്‍ അവര്‍ക്ക് നല്‍കണം. കേന്ദ്രം ഇപ്പോള്‍ നല്‍കിയ സഹായം അപര്യാപ്തമാണ് . കൂടുതല്‍ സഹായം നല്‍കണം. ഉപാധികളില്ലാതെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ദുരന്തത്തെ നേരിടാന്‍ കേരളീയ സമൂഹം നടത്തിയ പോരാട്ടം രാജ്യത്തിന് തന്നെ മാത്യകയാണെന്നും അദ്ദേഹം പറഞ്ഞു.