ജൂനിയര്‍ എന്‍ടിആറിന്റെ പിതാവ് നന്ദമുരി ഹരിക്യഷ്ണ വാഹനാപകടത്തില്‍ മരിച്ചു

Posted on: August 29, 2018 10:22 am | Last updated: August 29, 2018 at 1:04 pm
SHARE

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനും തെലുങ്ക് യുവതാരം ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമായ നന്ദമുരി ഹരിക്യഷ്ണ(61)വാഹനാപകടത്തില്‍ മരിച്ചു. ഒരു ആരാധകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ നെല്ലൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ 6.30നായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ വാഹനം നല്‍ഗോണ്ട ഹൈവേയിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഹരിക്യഷ്ണയാണ് വാഹനമോടിച്ചിരുന്നത്.

ഹരിക്യഷ്ണയുടെ മകന്‍ കല്യാണ്‍ റാം 2014ല്‍ വാഹനാപകടത്തില്‍ മരിച്ച സ്ഥലത്തിന് സമീപംതന്നെയാണ് ഈ അപകടവും നടന്നത്. അഭിനേതാവും ടിഡിപി നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു ഹരിക്യഷ്ണ. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ടിആറിന്റെ നാലാമത്തെ മകനാണ്. ഗതാഗതമന്ത്രിയായും ഹരിക്യഷ്ണ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബൂ നായിഡു സഹോദരി ഭര്‍ത്താവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here