പ്രളയം കടന്ന് കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്

Posted on: August 29, 2018 9:54 am | Last updated: August 29, 2018 at 11:28 am
SHARE

തിരുവനന്തപുരം: പ്രളയക്കെടുതിയും ഓണാവധിയും കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. അതേ സമയം ആലപ്പുഴയിലെ 216 ,പത്തനംതിട്ടയിലെ 10, എറണാകുളത്തും ത്യശൂരുമായി ഏഴ് വീതം, മലപ്പുറത്ത് രണ്ട്, കോട്ടയത്ത് ഒരു സ്‌കൂള്‍ എന്നിങ്ങനെ 243 സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല.

പല സ്‌കൂളുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ക്യാമ്പുകള്‍ ഒഴിപ്പിച്ച സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാത്തതുമാണ് ഇവ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണം. ഇവയില്‍ മിക്ക സ്‌കൂളുകളും തിങ്കളാഴ്ചയോടെ തുറന്നു പ്രവര്‍ത്തിക്കും. ത്യശൂര്‍, മലപ്പുറം ജില്ലകളിലെ ചില സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാത്തത് ബലക്ഷയത്തെത്തുടര്‍ന്നാണ്. ഇവിടെ ഉടന്‍തന്നെ ബദല്‍സംവിധിധാനം ഏര്‍പ്പെടുത്തുമെന്ന് അധിക്യതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here