മുസ്ലിം ലീഗ് ഓഫീസില്‍ സ്‌ഫോടനം; മാരകായുധങ്ങളും ബോംബുകളും കണ്ടെടുത്തു

Posted on: August 28, 2018 7:28 pm | Last updated: August 28, 2018 at 7:32 pm
SHARE

കണ്ണൂര്‍: ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസില്‍ സ്‌ഫോടനം. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസില്‍ സ്‌ഫോടനമുണ്ടായത്. ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോംബുകളും വടിവാളുകള്‍ അടക്കം മാരകായുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.

മൂന്ന് ബോംബുകള്‍, മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡ് എന്നിവയാണ് പിടിച്ചെടുത്തത്. ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.