Connect with us

National

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി; വരാവര റാവു അറസ്റ്റില്‍

Published

|

Last Updated

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ മാവേയിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ പി വരാവര റാവു അറസ്റ്റില്‍. ഹൈദരാബാദിലെ വസതിയില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പായി റാവുവിന്റെയും ബന്ധുക്കളുടെയും വസതികളില പോലീസ് റെയ്ഡ് നടത്തിയിരുന്നു. റാവുവിന് പുറമെ മറ്റു നാല് പേരും അറസ്റ്റിലായിട്ടുണ്ട്. ഒന്‍പത് ആക്ടിവിസ്റ്റുകളുടെ വസതികളില്‍ പൂനെ പോലീസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു.

രാജീവ് ഗാന്ധിയെ വധിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മൊദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ ഗൂഢാലോചന നടത്തുന്നതിന് തെളിവായി ഇക്കഴിഞ്ഞ ജൂണില്‍ ഒരു കത്ത് പോലീസിന് ലഭിച്ചിരുന്നു. വധം നടപ്പിലാക്കാന്‍ എം-4 റൈഫിള്‍ വാങ്ങുന്നത് അടക്കം ആവശ്യങ്ങള്‍ക്കായി എട്ട് കോടി രൂപ ആവശ്യമുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു. ഈ കത്തില്‍ വരാവര റാവുവിന്റെ പേരും ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു.