പ്രളയക്കെടുതി: നഷ്ടം പ്രാഥമികമായി വിലയിരുത്തിയതിനേക്കാള്‍ കൂടുതലെന്ന് മുഖ്യമന്ത്രി

Posted on: August 28, 2018 6:36 pm | Last updated: August 29, 2018 at 10:57 am
SHARE

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നഷ്ടം നേരത്തെ കണക്കുകൂട്ടിയതിലും അധികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാം ഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും ഇനിയുള്ളത് പുനരധിവാസവും പുനര്‍നിര്‍മാണവുമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രളയത്തില്‍ വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാഹനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന് ഇന്‍ഷൂറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. ഇതിനായി ചീഫ് സെക്രട്ടറി തലത്തില്‍ വീണ്ടും യോഗം വിളിച്ചുചേര്‍ക്കും. ഓണം, ബക്രീദ് അവധിക്ക് ശേഷം ബാങ്കുകള്‍ തുറന്നാല്‍ ഉടന്‍ ദുരിത ബാധിതരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ നല്‍കും.

കേരളത്തിന്റെ പുനര്‍നിര്‍മാണം എളുപ്പമല്ല. എന്നാല്‍ നാം എല്ലാവരും ഒന്നിച്ച് അതിനെ നേരിടും. പ്രവാസികള്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യണം. സമ്പന്നരുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here