പ്രളയത്തിനിടെ വിദേശയാത്ര; മന്ത്രി കെ രാജുവിന് പരസ്യശാസന

Posted on: August 28, 2018 6:19 pm | Last updated: August 29, 2018 at 9:40 am

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുന്നതിനിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ രാജുവിന് പാര്‍ട്ടിയുടെ പരസ്യശാസന. രാജുവിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന് സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷം പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ പ്രളയമുണ്ടായ സമയം ജര്‍മനിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകേണ്ടതുണ്ടോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കേണ്ടിയിരുന്നു. പ്രകൃതി ദുരന്തം ഉണ്ടാകുന്നതിന് മുമ്പാണ് യാത്രയുടെ നടപടിക്രമങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. രാജു ജര്‍മനിയില്‍ പോയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്ന ഉടന്‍ തന്നെ അദ്ദേഹത്തോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കാനം വ്യക്തമാക്കി.