Connect with us

Kerala

പ്രളയം: വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ല-ശ്രീധരന്‍

Published

|

Last Updated

കൊച്ചി: പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ ആസ്ഥിയുള്ള ഇന്ത്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരന്‍. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ നവനിര്‍മിതിക്കായി സ്വതന്ത്ര അധികാരമുള്ള സമിതി രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ പ്രളയ ദുരന്തത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതകളാണ്. അണക്കെട്ടുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്തേണ്ട് ആവശ്യമില്ലായിരുന്നു. കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ നേരത്തെത്തനെ തുറന്ന് വിടാമായിരുന്നു. 15 ദിവസത്തോളം ശക്തമായ മഴപെയ്യുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ തുറന്നുവിടാമായിരുന്നുവെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.