ഏഷ്യന്‍ ഗെയിംസ്: പിവി സിന്ധുവിന് തോല്‍വി

Posted on: August 28, 2018 1:40 pm | Last updated: August 28, 2018 at 2:32 pm
SHARE

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍: 13-21,16-21.

പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഇത് അഞ്ചാം തവണയാണ് തോല്‍വി സമ്മതിക്കുന്നത്. ഇക്കഴിഞ്ഞ ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്പാനിഷ് താരം കരോലിന മാരിനോട് സിന്ധു തോറ്റിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ എട്ട് സ്വര്‍ണവും 16 വെള്ളിയും 20 വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here