ക്യാമ്പംഗങ്ങള്‍ക്കിടയിലേക്ക് സാന്ത്വനവുമായി രാഹുലെത്തി

Posted on: August 28, 2018 12:46 pm | Last updated: August 28, 2018 at 3:18 pm
SHARE

ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി ക്രിസ്ത്യന്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തി. ഇരുന്നൂറോളം പേരാണ് ഈ ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ളവരുടെ പ്രശ്‌നങ്ങള്‍ രാഹുല്‍ ക്ഷമയോടെ കേട്ടുനിന്നു. ഇവിടെയുള്ള എല്ലാവരേയും ആശ്വസിപ്പിച്ചാണ് രാഹുല്‍ പടിയിറങ്ങിയത്. തുടര്‍ന്ന് ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജിലെ ക്യാമ്പും രാഹുല്‍ സന്ദര്‍ശിച്ചു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, കെസി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇടനാട്ടില്‍ പ്രളയത്തില്‍ തകര്‍ന്ന് വീടുകളും രാഹുല്‍ സന്ദര്‍ശിക്കും. നാളെ അദ്ദേഹം കോഴിക്കോട്, വയനാട് ജില്ലകളിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here