യു എ ഇ സ്ഥാനപതി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

Posted on: August 28, 2018 9:21 am | Last updated: August 28, 2018 at 10:49 am
SHARE

ന്യൂഡല്‍ഹി: ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹ്മദ് അല്‍ബന്ന കേരളത്തിലെത്തുന്നു. ഈ ആഴ്ച അവസാനത്തോടെ അദ്ദേഹം കേരളത്തിലെത്തുമെന്നാണ് അറിയുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുനര്‍നിര്‍മാണത്തെക്കുറിച്ചും വിവിധ സംഘടനകളുടെ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

പ്രളയ ദുരിതത്തില്‍ കേരളത്തെ സഹായിക്കുന്നതിന് സന്നദ്ധമാണെന്ന് യു എ ഇ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതിന് പിന്നാലെയാണ് ദുരന്തത്തിന്റെ വ്യാപ്തി അറിയുന്നതിന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി സ്ഥാനപതി നേരിട്ടെത്തുന്നത്. കേരളത്തിന് യു എ ഇ 700 കോടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് നേരത്തെ അല്‍ബന്ന പറഞ്ഞിരുന്നു.
പ്രളയത്തിന്റെ ആഘാതം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ദുരിതാശ്വാസ നിധിയായി എത്ര തുക നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here