നല്ല ഭരണാധികാരി എങ്ങനെയാകണം: ചര്‍ച്ചയായി ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്

Posted on: August 27, 2018 3:45 pm | Last updated: August 28, 2018 at 10:12 am
SHARE

ദുബൈ: ജീവിതം എന്നെ പഠിപ്പിച്ചത് എന്ന ശീര്‍ഷകത്തിലുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രവുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ ഈ ട്വീറ്റിന് ഏറെ പ്രധാന്യമുണ്ടെന്ന് കണ്ടെത്തിയ ചിലര്‍ ട്വീറ്റിന്റെ ഇംഗ്ലീഷ് , മലയാളം പരിഭാഷകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഷെയ്ഖ് മുഹമ്മദ് അറബിക് ഭാഷയില്‍ ട്വീറ്റ് ചെയ്തത്. രണ്ട് തരം ഭരണ രീതികള്‍ സംബന്ധിച്ചാണ് ട്വീറ്റില്‍ പറയുന്നത്.

ട്വീറ്റ് ഇങ്ങനെ- രണ്ട് തരം ചുമതലക്കാരുണ്ട്. ആദ്യത്തെ കൂട്ടര്‍ നന്‍മയുടെ താക്കോലുകളാണ്. ഇവര്‍ ജനങ്ങളെ സേവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മനുഷ്യജീവിതങ്ങള്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തും. അവര്‍ വാതിലുകള്‍ തുറന്നിടുന്നു. പരിഹാരങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്യുന്നു. എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കായി നിലകൊള്ളുന്നു. രണ്ടാമതൊരു കൂട്ടരുണ്ട്. ബുദ്ധിമുട്ടലുണ്ടാക്കലാണ് അവര്‍ക്ക് എളുപ്പം. ഇവര്‍ കാര്യങ്ങളെ ഒരു പാട് വിലകുറച്ച് കാണുന്നവരാണ്. തങ്ങളുടെ വാതില്‍പ്പടിയില്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നത് കാണുന്നതിലാണ് അവര്‍ക്ക് ആനന്ദം. രാജ്യങ്ങളും സര്‍ക്കാറുകളും വിജയിക്കണമെങ്കില്‍ ആദ്യത്തെ കൂട്ടര്‍ രണ്ടാമത്തെ കൂട്ടരെ മറികടക്കണമെന്ന് ട്വീറ്റില്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here