കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വാന്തനവുമായി ഐസിഎഫ് ദമാം സെന്‍ട്രല്‍

Posted on: August 27, 2018 3:09 pm | Last updated: August 27, 2018 at 3:09 pm
SHARE

ദമാം: കേരളത്തിലെ കാലവര്‍ഷകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി പ്രവാസികളും .കേരളാ മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റിയാണ് വിഭവങ്ങള്‍ സമാഹരിച്ചത് .ദമാമിലെ സ്വകാര്യ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനിയായ ബിപിഎല്‍ കാര്‍ഗോയുമായി സഹകരിച്ചാണ് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വിഭവങ്ങള്‍ സമാഹരിച്ചത് .

സോപ്പ് , പാദരക്ഷകള്‍ , നാപ്കിന്‍ , വസ്ത്രങ്ങള്‍ എന്നിവ അടങ്ങിയ കിറ്റുകളാണ് ദുരിതാശ്വാസ ക്യാമ്പുകകള്‍ വഴി വിതരണം ചെയ്യുന്നത് . കൂടാതെ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കും ആവശ്യമായ സഹായം നല്‍കുന്നുണ്ട് .

ഐസിഎഫ് സെന്‍ട്രല്‍ ഭാരവാഹികളായ അബ്ദുള്‍ സമദ് മുസ്ല്യാര്‍, ശരീഫ് സഖാഫി , അഹ്മദ് നിസാമി,ശംസുദ്ധീന്‍ സഅദി,ഉമര്‍ ലത്തീഫി , കെഎംകെ മഴൂര്‍ ,അബ്ദുല്‍ റഹ്മാന്‍ പുത്തനത്താണി,അഹ്മദ് ഫൈസി , അഷ്റഫ് കൂരാച്ചുണ്ട്, ഗഫൂര്‍ ചെറുവാടി ,ബശീര്‍ മുണ്ടുപറമ്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിഭവ സമാഹരണം

LEAVE A REPLY

Please enter your comment!
Please enter your name here