Connect with us

Kerala

അരിക്ക് പിറകെ മണ്ണെണ്ണയുടെ കാര്യത്തിലും കേരളത്തോട് അവഗണന; ലിറ്ററിന് 70 രൂപ നല്‍കണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രളയം തകര്‍ത്ത കേരളത്തിനോട് കേന്ദ്രത്തിന് വീണ്ടും അവഗണന. അരിക്ക് പിന്നാലെ സൗജന്യ മണ്ണെണ്ണ വേണമെന്ന കേരളത്തിന്റെ അഭ്യര്‍ഥനയും കേന്ദ്ര സര്‍ക്കാര്‍ തള്ളി. 12000 ലിറ്റര്‍ മണ്ണെണ്ണ നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്‌സിഡിയുണ്ടാകില്ലെന്നുമാണ് കേന്ദ്ര നിലപാട്.

സബ്‌സിഡിനിരക്കിലാണെങ്കില്‍ ലിറ്ററിന് 13 രൂപമതിയെന്നിരിക്കെ ലിറ്ററിന് 70 രൂപ നിരക്കില്‍ മണ്ണെണ്ണ വാങ്ങണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രളയ ദുരന്തത്തെ നേരിടുന്ന കേരളത്തിന് വലിയ ബാധ്യതയാകും. നേരത്തെ അരി ആവശ്യപ്പെട്ടപ്പോള്‍ കിലോക്ക് 25 രൂപ നിരക്കിലെ അരി നല്‍കുവെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ കേരളത്തെ അറിയിച്ചത്. ഇത് വിവാദമായതോടെ ഉത്തരവ് പാസ്വാന്‍ പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മണ്ണെണ്ണ നല്‍കുന്ന കാര്യത്തിലും കേന്ദ്രം കടുത്ത നിലപാട് സ്വീകരിക്കുന്നത്.

Latest