കുട്ടനാട്ടിലെ ബ്യഹത് ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നാളെ തുടക്കമാകും; 55000 പേര്‍ പങ്കാളികളാകും

Posted on: August 27, 2018 11:33 am | Last updated: August 27, 2018 at 2:16 pm
SHARE

ആലപ്പുഴ: കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്യഹത് ശുചീകരണ യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കമാകും. കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ പ്രവര്‍ത്തനത്തില്‍ 55,000ത്തോളം പേര്‍ പങ്കെടുക്കും.

ഈ മാസം 30നാണ് യജ്ഞം സമാപിക്കുക. ഈ മാസം അവസാനത്തോടെ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിയെന്ന് മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും പറഞ്ഞു. ജില്ലക്ക് പുറത്തുനിന്ന് 5000 പേര്‍ യജ്ഞത്തില്‍ പങ്കാളികളാകും. വെള്ളമിറങ്ങിത്തുടങ്ങിയതോടെ കുട്ടനാട്ടുകാര്‍ക്ക് വീടുകളിലെത്താന്‍ ഇന്നലെ മുതല്‍ സര്‍ക്കാര്‍ സൗജന്യ ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here