Connect with us

National

നെഹ്‌റു സ്മാരക മ്യൂസിയത്തിന് മാറ്റങ്ങള്‍ വരുത്തരുത്; പ്രധാനമന്ത്രിക്ക് മന്‍മോഹന്‍ സിംഗ് കത്തയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: തീന്‍മൂര്‍ത്തി ഭവന്റേയും നെഹ്‌റു സ്മാരക മ്യൂസിയത്തിന്റേയും സ്വാഭാവിക നിലനില്‍പ്പില്‍ മാറ്റങ്ങള്‍ വരുത്തരുതെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സ്ഥാപനത്തിന്റെ സ്വഭാവവും രീതിയും മാറ്റാനുള്ള അജണ്ടയുടെ ഭാഗമാണ് കേന്ദ്ര നീക്കമെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ ആരോപിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ സ്വന്തമാണ് എന്ന് കത്തില്‍ പറയുന്നുണ്ട്.

തീന്‍മൂര്‍ത്തി ഭവനിലെ നെഹ്‌റു മ്യൂസിയത്തെ എല്ലാ പ്രധാനമന്ത്രിമാരുടേയും സ്മാരകമാക്കി മാറ്റാനുള്ള തീരുമാനം ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് കത്ത്. ആറ് വര്‍ഷം പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍പോലും ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിച്ചിട്ടേയില്ലായിരുന്നുവെന്നും സിംഗ് കത്തില്‍ പറയുന്നുണ്ട്. തീരുമാനത്തില്‍നിന്നും പിന്‍മാറണമെന്നും കത്തില്‍ പറയുന്നുണ്ട്.

Latest