താനാളൂര്‍ സ്വദേശിയെ അബൂദബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Posted on: August 27, 2018 10:21 am | Last updated: August 27, 2018 at 11:34 am
SHARE

അബൂദബി: മലപ്പുറം തിരൂര്‍ താനാളൂര്‍ സ്വദേശിയും റാസല്‍ഖൈമയില്‍ ഗ്രോസറി ജീവനക്കാരനുമായ മുഹമ്മദ് സിറാജിനെ (21) അബൂദബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബലിപെരുന്നാള്‍ അവധിക്ക് അബൂദബിയിലെത്തിയ സിറാജിനെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്ന് കരുതുന്നു. അബൂദബി പൊലീസിലെ ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിച്ചു.

സൈതലവി നെല്ലിക്കല്‍- ആയിഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഫാത്തിമ സംഹ, ഷമീം. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു