അമേരിക്കയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Posted on: August 27, 2018 9:48 am | Last updated: August 27, 2018 at 12:29 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ജാക്‌സണ്‍ വില്ലയിലെ ഒരു മാളില്‍ ഇന്നലെ വൈകിട്ടാണ് അക്രമം നടന്നത്. ബാള്‍്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ്(24) ആണ് അക്രമം നടത്തിയതെന്നും ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വീഡിയോ ഗെയിം ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തിയ ഇയാളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയിരുന്നു.