ലണ്ടനിൽ രാഹുൽ ഗാന്ധിയുടെ പരിപാടി തടസ്സപ്പെടുത്താൻ ശ്രമം

Posted on: August 26, 2018 5:51 pm | Last updated: August 27, 2018 at 10:14 am
SHARE

ലണ്ടന്‍: ബ്രിട്ടനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടി തടസപ്പെടുത്താന്‍ ശ്രമം. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയവരാണ് പ്രശ്നം സൃഷ്ടിച്ചത്. അതേ സമയം പ്രതിഷേധക്കാരെ രാഹുല്‍ എത്തുന്നതിന് മുമ്പുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കംചെയ്തു.വെസ്റ്റ് ലണ്ടനിലെ റുയിസ്ളിപ്പില്‍ നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യു.കെ മഹാസമ്മേളന വേദിയിലായിരുന്നു സംഭവം.

ഒരുകൂട്ടം ഖലിസ്ഥാന്‍ അനുകൂലികള്‍ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കി വേദിയിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗ്സ്ഥരാണ് ഇവരെ നീക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here