ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ ‘ആശ്വാസ്’ ലോട്ടറിയുമായി സര്‍ക്കാര്‍

Posted on: August 24, 2018 6:54 pm | Last updated: August 24, 2018 at 6:54 pm
SHARE

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ‘ആശ്വാസ്’ എന്ന പേരില്‍ പ്രത്യേക ലോട്ടറി ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 250 രൂപയാകും ലോട്ടറിയുടെ വില. ഒമ്പത് സീരീസുകളിലായി 96 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കും.

ഓരോ സീരീസിലും ഒരു ലക്ഷം രൂപ വീതമാകും ഒന്നാം സമ്മാനം. ഒക്ടോബര്‍ മൂന്നിന് നറുക്കെടുപ്പ് നടത്തും. ഇതുവഴി നൂറ് കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 28, 29, 30 തീയതികളില്‍ അരലക്ഷം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

LEAVE A REPLY

Please enter your comment!
Please enter your name here