Connect with us

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ സംഭാവനയായി ലഭിച്ചത് 539 കോടിരൂപ. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ സി.എം.ഡി.ആര്‍.എഫ് പെയ്മെന്റ് ഗേറ്റ്-വേയിലെ ബേങ്കുകളും യു.പി.ഐ.കളും വഴിയും പേടിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്.

ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസില്‍ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.

റീിമശേീി.രാറൃള.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ബേങ്ക് ഗേറ്റ്-വേകള്‍ വഴിയും, പേറ്റിഎം, പേയൂ, ഭീം, എസ്.ബി.ഐ.തുടങ്ങിയവയുടെ യു.പി.ഐ.കളും ക്യു.ആര്‍ കോഡുകള്‍ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി.

Latest