പമ്പയില്‍ സൈന്യത്തിന്റെ നേത്യത്വത്തില്‍ പാലം നിര്‍മിക്കും

Posted on: August 24, 2018 2:16 pm | Last updated: August 24, 2018 at 3:30 pm

പമ്പ: കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമായി രണ്ട് പാലങ്ങള്‍ നിര്‍മിക്കാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ താല്‍ക്കാലിക പാലങ്ങള്‍ ഉടന്‍ നിര്‍മിച്ചു നല്‍കാമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേത്യത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.

ത്രിവേണിയില്‍ പാലം നിര്‍മാണത്തിനായി സൈന്യത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പാ തീരത്ത് ദേവസ്വം ബോര്‍ഡ് വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല. നിലക്കലിനെ ബേസ് സ്‌റ്റേഷനായി നിര്‍ത്തും. പ്രളയത്തില്‍ നൂറ് കോടിയുടെ നഷ്ടമുണ്ടായതായാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക നിഗമനം.