Connect with us

National

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് 139.99 അടിയായി കുറക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ മാസം 31വരെ 139.99 അടിയായി കുറക്കണമെന്ന് സുപ്രീം കോടതി. സംയുക്ത മേല്‍നോട്ട സമതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും ഇരു സംസ്ഥാനങ്ങളും യോജിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ സത്യവാങ്മൂലം പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ഇത് കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. മനുഷ്യ ജീവനാണ് വിലകല്‍പ്പിക്കുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുമ്പ് ഘട്ടംഘട്ടമായി തുറന്നുവിടാന്‍ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് മുഖവിലക്കെടുത്തില്ലെന്നും 142 അടിയിലെത്തിയപ്പോള്‍ 13 ഷട്ടറുകളും ഒരുമിച്ച് തുറന്നത് കേരളത്തില്‍ പ്രളയത്തിന് കാരണമായെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ നേരത്തെയുള്ള വിധി മറികടക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് തമിഴ്‌നാടും കുറ്റപ്പെടുത്തുന്നു.

Latest