വാരാപ്പുഴ കസ്റ്റഡി മരണം: എവി ജോര്‍ജിനെ സര്‍വീസില്‍ തിരിച്ചെടുത്തു

Posted on: August 24, 2018 11:20 am | Last updated: August 24, 2018 at 5:00 pm
SHARE

തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എറണാകുളം മുന്‍ റൂറല്‍ എസ്പി. എവി ജോര്‍ജിനെ സര്‍വീസില്‍ തിരിച്ചെടുത്ത് ഉത്തരവായി. കസ്റ്റഡി കൊലപാതകത്തില്‍ പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കല്‍. ഇന്റലിജന്‍സ് വിഭാഗത്തിലാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തിറങ്ങിയത്.

എറണാകുളം റൂറല്‍ എസ്പിയായിരിക്കെ എവി ജോര്‍ജിന് കീഴിലുള്ള പോലീസിന്റെ ടൈഗര്‍ഫോഴ്‌സ് സംഘം ആള് മാറി ശ്രീജിത്ത് എന്ന യുവാവിനെ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോയി . തുടര്‍ന്ന് ലോക്കപ്പില്‍വെച്ചുള്ള ക്രൂര മര്‍ദനത്തിനൊടുവില്‍ ശ്രീജിത്ത് കൊല്ലപ്പെടുകയായിരുന്നു. കേസില്‍ ജോര്‍ജിനെ പ്രതിയാക്കണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് മെയ് 11ന് ജോര്‍ജിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.