ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു

Posted on: August 24, 2018 9:26 am | Last updated: August 24, 2018 at 1:16 pm
SHARE

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍നിന്ന്് വീണു മരിച്ചു. എറണാകുളം നോര്‍ത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ച് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

ഗുജറാത്തില്‍നിന്നു തിരിച്ചു വരികയായിരുന്ന അദ്ദേഹം എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികെ നില്‍ക്കവേ വാതില്‍ തട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് നിഗമനം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

സഭയിലെ ഏറ്റവും സീനിയര്‍ മെത്രാപ്പൊലീത്തമാരില്‍ ഒരാളാണ്. സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനും മേല്‍നോട്ടം വഹിച്ചു. 1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപവത്കരിച്ചതു മുതല്‍ ഭദ്രാസനാധിപനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here