Connect with us

Kerala

തകര്‍ന്ന വള്ളങ്ങള്‍ നേരെയാക്കാന്‍ 2.5 കോടിയുടെ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: ലക്ഷക്കണക്കിന് പേര്‍ കുടുങ്ങിക്കിടന്ന മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികളുടെ പൂര്‍ണമായി തകര്‍ന്നതും ഭാഗികമായി തകരാറിലായതുമായ വള്ളങ്ങള്‍ നേരെയാക്കുന്നതിന് രണ്ടര കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

വിവിധ ജില്ലകളില്‍ വെളളപ്പൊക്കത്തില്‍ അകപ്പെട്ട 65000 ലധികം ആളുകളെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. കേടുപാടുകള്‍പറ്റിയ വളളങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നവീകരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനും പുതിയ വളളങ്ങള്‍ സമയബന്ധിതമായി വാങ്ങി ലഭ്യമാക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലഭ്യമായ കണക്കുകള്‍ പ്രകാരം 669 വളളങ്ങളില്‍ ഏഴെണ്ണം പൂര്‍ണമായി നശിച്ചിരുന്നു.

459 വളളങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ഇത്തരം വളളങ്ങള്‍ നിലവില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഇക്കാര്യം കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ സാമ്പത്തിക സഹായം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

Latest