സിന്ധു രണ്ടാം റൗണ്ടില്‍

Posted on: August 23, 2018 11:28 pm | Last updated: August 23, 2018 at 11:28 pm
SHARE

ജക്കാര്‍ത്ത: കടുത്ത വെല്ലുവിളി അതിജീവിച്ച് ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു രണ്ടാം റൗണ്ടില്‍.
ലോക അമ്പത്തി രണ്ടാം നമ്പര്‍ വിയറ്റ്‌നാമിന്റെ വു തി ട്രാംഗിനെ മറികടന്നാണ് സിന്ധുവിന്റെ മുന്നേറ്റം. 21-10, 12-21, 23-21 മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്. മൂന്നാം സീഡായ ഇന്ത്യന്‍ താരത്തിന്റെ അടുത്ത എതിരാളി ഇന്തോനേഷ്യയുടെ പ്രതീക്ഷയായ ഗ്രിഗോറിയ മരിസ്‌കയാണ്.

ആദ്യ രണ്ട് ഗെയിമുകളും പെട്ടെന്ന് അവസാനിച്ചു. എന്നാല്‍, വിജയിയെ തീരുമാനിക്കുന്ന മൂന്നാം ഗെയിം ക്ലാസിക് പോരാട്ടത്തിന്റെതായി മാറി.
3-3, 9-9 എന്നിങ്ങനെ നീങ്ങിയ പോയിന്റ് നില 16-12ന് സിന്ധു മുന്നിലെത്തി. 21-20 എന്ന നിലയിലും സിന്ധു ലീഡ് നിലനിര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here