കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് ഇംറാന്‍ ഖാന്‍

Posted on: August 23, 2018 9:39 pm | Last updated: August 23, 2018 at 9:39 pm
SHARE

ഇസ്‌ലാമാബാദ്: പ്രളയക്കെടുതിയില്‍ നടുങ്ങിയ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ട്വിറ്ററിലൂടെയായിരുന്നു ഇംറാന്റെ പ്രതികരണം. കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവരോടുള്ള സ്‌നേഹവും പ്രാര്‍ഥനയും പാക് ജനതക്ക് വേണ്ടി താന്‍ അറിയിക്കുന്നു. കേരളത്തിന് മനുഷ്യത്വപരമായ എന്ത് സഹായവും ചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. – ഇംറാന്‍ ട്വീറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here