തൃണമൂല്‍ പാര്‍ട്ടി ഓഫീസില്‍ സ്‌ഫോടനം; പാര്‍ട്ടിപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted on: August 23, 2018 3:22 pm | Last updated: August 23, 2018 at 8:48 pm
SHARE

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ത്യണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മിഡ്‌നാപൂരിലെ പാര്‍ട്ടി ഓഫീസില്‍ ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം.

പാര്‍ട്ടി പ്രവര്‍ത്തകനാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മറ്റ് ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഓഫീസിനകത്ത് സൂക്ഷിച്ച ഗ്യാസ് സിലിണ്ടറാണോ പൊട്ടിത്തെറിച്ചതെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.