കേരളത്തിന് യുഎഇയുടെ 700 കോടി: കേന്ദ്രം ദുരഭിമാനം വെടിയണമെന്ന് മേധ പട്കര്‍

Posted on: August 23, 2018 12:44 pm | Last updated: August 23, 2018 at 1:49 pm
SHARE

കൊച്ചി: യുഎഇ കേരളത്തിനായി വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കാന്‍ കേന്ദ്രം അനുവദിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും അവര്‍ കൊച്ചിയില്‍ പറഞ്ഞു. അണക്കെട്ടുണ്ടാക്കിയതാണ് കേരളത്തിലെ പ്രളയം. കനത്ത മഴ മുന്‍കൂട്ടി കാണാനുമായില്ലെന്നും മേധ പട്കര്‍ പറഞ്ഞു.

പ്രളയത്തില്‍പ്പെട്ട കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ അവഗണനയാണ് കാട്ടുന്നതെന്ന് അവര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മേധ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here