Connect with us

Kerala

ജര്‍മന്‍ യാത്ര: പ്രളയ സമയത്ത് കേരളത്തിലില്ലാതെ പോയത് തെറ്റെന്ന് മന്ത്രി കെ രാജു

Published

|

Last Updated

തിരുവനന്തപുരം: ഇത്ര ഭീകരമായ പ്രളയമുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഈ മാസം 16ന് ജര്‍മനിയിലേക്ക് പോകുമായിരുന്നില്ലെന്ന്് മന്ത്രി കെ രാജു. പ്രളയം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല. പ്രളയ സമയത്ത് ഇവിടെ ഇല്ലാതെ പോയത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജിവെക്കേണ്ട തെറ്റ് ചെയ്തിട്ടില്ല. യാത്രക്കായി കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വാങ്ങിയിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടേയും അനുമതി വാങ്ങിയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജര്‍മനിയിലെത്തിയ ആദ്യം ദിവസമാണ് കേരളത്തിലെ പ്രളയം രൂക്ഷമായ കാര്യമറിയുന്നത്. പരിപാടി വെട്ടിക്കുറച്ച് നാട്ടിലേക്ക് മടങ്ങാന്‍ പാര്‍ട്ടി സെക്രട്ടറിയും ആവശ്യപ്പെട്ടു. എന്നാല്‍ ഡാഫോഡ്‌സില്‍നിന്നും നേരിട്ട് വിമാനം ലഭിക്കാത്തതിനാല്‍ 180 കി.മി അകലെ ഫ്രാങ്കഫര്‍ട്ട് വിമാനത്താവളം വഴിയാണ് മടങ്ങിയത്. 19നാണ് വിമാന ടിക്കറ്റ് കിട്ടിയതെന്നും മന്ത്രി രാജു പറഞ്ഞു.