500 രൂപയുടെ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു

Posted on: August 23, 2018 11:22 am | Last updated: August 23, 2018 at 12:44 pm
SHARE

ന്യൂഡല്‍ഹി: 500രൂപക്ക് വാങ്ങിയ മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പോലീസിന്റെ പിടിയിലായി. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയിലാണ് സംഭവം. പ്രദേശവാസിയും തയ്യല്‍ക്കാരനുമായ ഷാറൂഖ് ഖാന്‍(24) ആണ് കൊല്ലപ്പെട്ടത്. ക്യത്യത്തിന് ശേഷം നഗരത്തില്‍നിന്നും ബസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഖാലിദ് മുഹമ്മദിനെയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ഷാറൂഖ് ഖാന്‍ പ്രതി ഖാലിദില്‍നിന്നും 500 രൂപക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇത് മോഷ്ടിച്ച ഫോണാണെന്ന് മനസിലാക്കിയ ഷാറൂഖ് പ്രതിക്ക് തിരികെ കൊടുത്ത് പണം ചോദിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ പ്രതി ഷാറൂഖ് ഖാനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസിലും തല്ല് കേസിലും പ്രതിയാണ് കൊലപാതകം നടത്തിയ മുഹമ്മദ്.