ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയും നോട്ട് നിരോധനവും: രാഹുല്‍ ഗാന്ധി

Posted on: August 23, 2018 10:41 am | Last updated: August 23, 2018 at 3:25 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയും നോട്ട് നിരോധനവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.തൊഴിലില്ലായ്മയും നോട്ട് നിരോധനവും ശരിയായരീതിയില്‍ ജിഎസ്ടി നടപ്പിലാക്കാത്തതും ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചക്ക് കാരണമാവുകയും ഇത് ജനങ്ങളെ കോപാകുലരാക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് ജര്‍മനിയിലെ ഹംബര്‍ഗില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. വികസന പ്രക്രിയയില്‍നിന്നും ഒരു വലിയ വിഭാഗത്തെ മാറ്റി നിര്‍ത്തുന്നത് വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിനിടയാക്കാം. ഇസില്‍ ഇത്തരത്തില്‍ രൂപപ്പെട്ട സംഘടനയാണ് .

സമൂഹത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ അനുഭവിക്കുന്ന സൗകര്യങ്ങള്‍ പാവപ്പെട്ട കര്‍ഷകരും താഴ്ന്ന ജാതിക്കാരും ന്യൂനപക്ഷങ്ങളും അനുഭവിക്കേണ്ടെന്ന നിലപാടാണ് ബിജെപിയുടേതെന്നും രാഹുല്‍ ആരോപിച്ചു. നോട്ട് നിരോധനം ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു. ഇത് ലക്ഷക്കണക്കിന് പേരെ തൊഴില്‍ രഹിതരുമാക്കി. തെറ്റായ രീതിയില്‍ നടപ്പാക്കിയ ജിഎസ്ടി അവസ്ഥ കൂടുതല്‍ മോശമാക്കി. നഗരത്തില്‍ ചെറുകിട തൊഴിലെടുത്തിരുന്നവര്‍ ഗ്രാമത്തിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരായി. ഇത് ഇന്ത്യയെ കോപാകുലരാക്കുകയും ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളിലേക്കും ഇവ വഴിവെക്കുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here