വിശ്രമം കഴിഞ്ഞു; അരുണ്‍ ജയ്റ്റ്‌ലി വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു

Posted on: August 23, 2018 10:15 am | Last updated: August 23, 2018 at 11:24 am
SHARE

ന്യൂഡല്‍ഹി: ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അരുണ്‍ ജയ്റ്റ്‌ലി മൂന്ന് മാസത്തിന് ശേഷം വീണ്ടും കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റു.

മെയ് 14ന് വ്യക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ജയ്റ്റ്‌ലി വിശ്രമത്തിലായതിനെത്തുടര്‍ന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനായിരുന്നു പകരം ചുമതല. അരുണ്‍ ജയ്റ്റ്‌ലി വീണ്ടും ചുമതലയേറ്റത് സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.