ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

Posted on: August 23, 2018 9:48 am | Last updated: August 23, 2018 at 12:45 pm
SHARE

ചെങ്ങന്നൂര്‍: പ്രളയദുരന്തത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവരെ നേരിട്ടുകാണാന്‍ മുഖ്യമന്ത്രിയെത്തി. രാവിലെ 8.45ന് ചെങ്ങന്നൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അവിടെയുള്ളവരെ ആശ്വസിപ്പിക്കാനും പരാതികള്‍ നേരിട്ട് കേള്‍ക്കാനും തയ്യാറായി. മന്ത്രി ഇ ചന്ദ്രശേഖരന്‍, സജി ചെറിയാന്‍ എംഎല്‍എ, കലക്ടര്‍ എസ് സുഹാസ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും കോഴഞ്ചേരിയിലേക്ക് തിരിച്ചു. ഇവിടെനിന്ന് ആലപ്പുഴ ജില്ലയിലെ ക്യാമ്പുകളിലേക്ക് പോകും. തുടര്‍ന്ന് എറണാകുളം , ത്യശൂര്‍ ജില്ലകളിലെ ക്യാമ്പുകളും സന്ദര്‍ശിക്കും. വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ അവലോകന യോഗവും ചേരും. 13.45 ലക്ഷം പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നതായാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here