കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

Posted on: August 23, 2018 9:34 am | Last updated: August 23, 2018 at 12:45 pm
SHARE

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ രാജ്യസഭാംഗവുമായ കുല്‍ദീപ് നയ്യാര്‍(95)അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാറിനെതിരായ റിപ്പോര്‍ട്ടുകളിലൂടെയാണ് നയ്യാര്‍ പ്രശസ്തനായത്. നയതന്ത്ര വിദഗ്ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനായിരുന്നു.

14 ഭാഷകളിലായി 80 ദിനപത്രങ്ങളില്‍ പംക്തികളെഴുതിയിരുന്നു. 1923 ആഗസ്റ്റ് 14ന് പാക് പഞ്ചാബില്‍ ജനിച്ച ഇദ്ദേഹം ഒരു ഉര്‍ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് ഔദ്യോഗിക ജീവതം ആരംഭിച്ചത്. 1990ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണറായി നിയമിതനായി. 1997ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. സംസ്‌കാരം ഉച്ചക്ക് ഡല്‍ഹിയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here