Connect with us

Kerala

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസ്സമില്ലെന്ന് വ്യോമയാന മന്ത്രാലയവും

Published

|

Last Updated

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്തവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഈ മാസം എട്ടിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം ഓപറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി.സി ശര്‍മ്മ കോഴിക്കോട് എം.പി എം.കെ രാഘവനെ അറിയിച്ചു.

എയര്‍ലൈന്‍സിന്റെ എ 330300, ബി 777200 ഇ.ആര്‍ എന്നീ വലിയ വിമാനങ്ങള്‍ കോഴിക്കോട് നിന്നും ഓപ്പറേറ്റ് ചെയ്യാനാണ് അനുമതി നല്‍കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ച എല്ലാ സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു നേരത്തെ വ്യക്തമാക്കിയിരുന്നു.

2015ല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. റണ്‍വേ നവീകരണത്തിന്റെ ഭാഗമായായിരുന്നു വിലക്ക്. പിന്നീട് റണ്‍വേ നവീകരണം പൂര്‍ത്തിയായെങ്കിലും വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

Latest