Connect with us

Kerala

നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടി

Published

|

Last Updated

നെടുമ്പാശ്ശേരി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് ഈ മാസം 29 ലേക്ക് നീട്ടി. നേരത്തെ, വിമാനത്താവളം 26ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടി ചൂണ്ടിക്കാട്ടി വീണ്ടും നീട്ടുകയായിരുന്നു.

യുദ്ധകാലാടിസ്ഥാനത്തില്‍ വിമാനത്താവളത്തിന്റെ ശുചീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്‌സി വേ, പാര്‍ക്കിംഗ് ബേ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവായിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റണ്‍വേ ലൈറ്റുകളെല്ലാം അഴിച്ചു പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമായിരിക്കും പുനഃസ്ഥാപിക്കുക. തകര്‍ന്ന 2,600 മീറ്ററോളം ചുറ്റുമതില്‍ പുനര്‍നിര്‍മിക്കുക എന്നതാണ് വലിയ വെല്ലുവിളി.

യാത്രക്കാരുടെ ആവശ്യം മാനിച്ച് നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായാണെങ്കിലും സര്‍വീസുകള്‍ നടത്തുകയാണെന്നും കൂടുതല്‍ വിമാന കമ്പനികള്‍ കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തില്‍ സര്‍വീസ് ഉടന്‍ നടത്തുമെന്നും സിയാല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Latest