Connect with us

Gulf

യു എ ഇ കേരളത്തിനൊപ്പം: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

Published

|

Last Updated

അബുദാബി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് തുണയായി യു എ ഇ ഉണ്ടാകുമെന്നും
ശക്തമായ പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ട്വിറ്ററിലാണ് അബുദാബി കിരീടാവകാശി ഇക്കാര്യം അറിയിച്ചത്.

ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളുടെ ജീവകാരുണ്യ സംഘടനകള്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് എഴുനൂറ് കോടി രൂപ സമാഹരിച്ച് നല്‍കുമെന്ന് നേരത്തെ യുഎഇ വാഗ്ദാനം ചെയ്തിരുന്നു.

---- facebook comment plugin here -----

Latest