Connect with us

Kerala

യുഎഇ സര്‍ക്കാറിന്റെ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ ഇടപെടും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: യുഎഇ സര്‍ക്കാറിന്റെ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തടസ്സങ്ങള്‍ ഉയര്‍ന്നു വന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. തടസ്സങ്ങള്‍ ഔദ്യോഗികതലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. വേണ്ടി വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കും. യുഎഇയുടെ സാമ്പത്തിക സഹായത്തെ മോദിയും സ്വാഗതം ചെയ്തിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രളയക്കെടുതിയില്‍ കേരളത്തിന് ആശ്വാസമേകാന്‍ 700 കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ മാസം 26ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് യാത്രയയപ്പ്. മുന്‍കരുതില്‍ ഇല്ലാതെ ഡാം തുറന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം ശരിയല്ലെന്നും മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി വ്യക്തമാക്കി.

---- facebook comment plugin here -----

Latest