Connect with us

Kerala

കേരളത്തിന് ഭക്ഷ്യ ധാന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഛത്തീസ്ഘട്ട്, തെലങ്കാന, ആന്ധ്ര

Published

|

Last Updated

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായി ഛത്തീസ്ഘഢ്, തെലങ്കാന, ആന്ധ്രാ സംസ്ഥാനങ്ങള്‍ ഭക്ഷ്യ ധാന്യങ്ങള്‍ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെലങ്കാനയില്‍ നിന്ന് 500 മെട്രിക് ടണ്‍ അരി കേരളത്തിലേക്ക് അയച്ചു.

ഛത്തീസ്ഘട്ടിന്റെ 2500 ടണ്‍ അരിയും ആന്ധ്രയുടെ 2000 ടണ്‍ അരിയും ദുരിതാശ്വാസത്തിനായി കേരളത്തില്‍ എത്തും. കേരളത്തെ സഹായിക്കാന്‍ സന്നദ്ധമായ ആ നല്ല മനസുകള്‍ക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest